പാലക്കാട്ട് ഡാമില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടു വിദ്യാർഥികള്‍ ഒഴിക്കില്‍പ്പെട്ടു
Sunday, June 22, 2025 6:19 PM IST
പാലക്കാട്: ഡാമില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടു വിദ്യാർഥികള്‍ ഒഴിക്കില്‍പ്പെട്ടു. പാലക്കാട് മീനാക്ഷിപുരം കമ്പാലത്തറ ഡാമില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാർഥികളാണ് ഒഴുക്കില്‍പ്പെട്ടത്.
പുതുനഗരം സ്വദേശി കാർത്തിക്ക് (19), ചിറ്റൂർ അണിക്കോട് സ്വദേശി വിഷ്ണു പ്രസാദ് (18 ) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാന്‍ എത്തിയതായിരുന്നു വിദ്യാർഥികള്‍. ഇരുവരും പ്ലസ്റ്റു വിദ്യാര്‍ഥികളാണ്.
വിദ്യാർഥികള്‍ക്കായി പോലീസും ഫയര്‍ഫോഴ്സും തെരച്ചില്‍ നടത്തുകയാണ്. ചിറ്റൂര്‍ ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം.