ഫിഫ ക്ലബ് ലോകകപ്പ്: വൈഡാഡിനെ തകർത്ത് യുവന്റസ്
Monday, June 23, 2025 7:01 AM IST
വാഷിംഗ്ടൺ: ഫിഫ ക്ലബ് ലോകകപ്പിൽ വൈഡാഡ് എസിയെ തകർത്ത് യുവന്റസ്. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് യുവന്റസ് വിജയിച്ചത്.
യുവന്റസിന് വേണ്ടി കെനാൻ യിൽഡിസ് രണ്ട് ഗോളുകളും ദുഷാൻ വ്ലഹോവിച്ച് ഒരു ഗോളും നേടി. വൈഡാഡ് താരം അബ്ദൽ മൗനെമിന്റെ സെൽഫ് ഗോളും യുവന്റസിന്റെ ഗോൾ പട്ടികയിലുണ്ട്.
തെംബിൻകോശി ലോർച്ച് ആണ് വൈഡാഡിനായി ഗോൾ കണ്ടെത്തിയത്. വിജയത്തോൗടെ ആറ് പോയിന്റായ യുവന്റസ് ഗ്രൂപ്പ് ജിയിൽ ഒന്നാമതെത്തി.