തി​രു​വ​ന​ന്ത​പു​രം: ന്യൂ​ന​മ​ര്‍​ദ​ത്തി​ന്‍റെ​യും ച​ക്ര​വാ​ത​ച്ചു​ഴി​യു​ടെ സ്വാ​ധീ​ന​ഫ​ല​മാ​യി സം​സ്ഥാ​ന​ത്ത് അ​ടു​ത്ത ആ​റു​ദി​വ​സം മ​ഴ​യ്ക്ക് സാ​ധ്യ​ത.

വെ​ള്ളി​യാ​ഴ്ച വ​രെ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

ഇ​ന്ന് മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും ചൊ​വ്വാ​ഴ്ച മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും ബു​ധ​നാ​ഴ്ച ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും വ്യാ​ഴാ​ഴ്ച ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു.

24 മ​ണി​ക്കൂ​റി​ല്‍ 64.5 മി​ല്ലി​മീ​റ്റ​ര്‍ മു​ത​ല്‍ 115.5 മി​ല്ലി​മീ​റ്റ​ര്‍ വ​രെ മ​ഴ ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തെ​യാ​ണ് ശ​ക്ത​മാ​യ മ​ഴ എ​ന്ന​ത് കൊ​ണ്ട് അ​ര്‍​ത്ഥ​മാ​ക്കു​ന്ന​ത്.