മ​ല​പ്പു​റം: നി​ല​ന്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ ര​ണ്ട് റൗ​ണ്ട് വോ​ട്ടെ​ണ്ണ​ലി​ൽ ലീ​ഡ് തു​ട​ർ​ന്ന് യു​ഡി​എ​ഫ്. നി​ല​വി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത് 1243 വോ​ട്ടു​ക​ൾ​ക്ക് മു​ന്നി​ലാ​ണ്.

7683 വോ​ട്ടു​ക​ളാ​ണ് ഇ​തു​വ​രെ ഷൗ​ക്ക​ത്തി​ന് ല​ഭി​ച്ച​ത്. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​സ്വ​രാ​ജി​ന് 6440 വോ​ട്ടു​ക​ളും പി.​വി.​അ​ൻ​വ​റി​ന് 2866 വോ​ട്ടു​ക​ളു​മാ​ണ് ല​ഭി​ച്ച​ത്. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി മോ​ഹ​ൻ ജോ​ർ​ജി​ന് 1117 വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്.

ആ​ദ്യ​ത്തെ ഏ​ഴ് റൗ​ണ്ടു​ക​ൾ യു​ഡി​എ​ഫ് വ​ലി​യ മു​ന്നേ​റ്റം പ്ര​തീ​ക്ഷി​ക്കു​ന്ന മേ​ഖ​ല​ക​ളാ​ണ്. അ​തി​നു ശേ​ഷ​മാ​ണ് ഇ​ട​തു സ്വാ​ധീ​ന മേ​ഖ​ല​ക​ൾ വ​രു​ന്ന​ത്. എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി മോ​ഹ​ന്‍ ജോ​ര്‍​ജി​നും ആ​ദ്യ റൗ​ണ്ടി​ല്‍ വോ​ട്ട് കു​റ​ഞ്ഞി​ട്ടു​ണ്ട്. എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര​ൻ ആ​യി​രു​ന്ന പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ സ്ഥാ​നം രാ​ജ​വ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് നി​ല​ന്പൂ​രി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.