മ​ല​പ്പു​റം: നി​ല​മ്പൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ലം പു​റ​ത്തു​വ​ന്ന് ഒ​ന്ന​ര മ​ണി​ക്കൂ​ര്‍ പി​ന്നി​ടു​മ്പോ​ള്‍ ലീ​ഡു​യ​ര്‍​ത്തി യു​ഡി​എ​ഫ്. നി​ല​വി​ല്‍ 4173 വോ​ട്ടു​ക​ള്‍​ക്ക് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഷൗ​ക്ക​ത്ത് മു​ന്നി​ലാ​ണ്.

വോ​ട്ടെ​ണ്ണ​ല്‍ തു​ട​ങ്ങി അ​ഞ്ച് റൗ​ണ്ട് പൂ​ര്‍​ത്തി​യാ​കു​മ്പോ​ഴാ​ണ് യു​ഡി​എ​ഫ് വ്യ​ക്ത​മാ​യ ലീ​ഡ് നേ​ടു​ന്ന​ത്. എ​ന്നാ​ൽ പ​ല​യി​ട​ത്തും യു​ഡി​എ​ഫി​ന്‍റെ വോ​ട്ട് അ​ൻ​വ​ർ പെ​ട്ടി​യി​ലാ​ക്കി.

ആ​ദ്യ​ത്തെ ഏ​ഴ് റൗ​ണ്ടു​ക​ൾ യു​ഡി​എ​ഫ് വ​ലി​യ മു​ന്നേ​റ്റം പ്ര​തീ​ക്ഷി​ക്കു​ന്ന മേ​ഖ​ല​ക​ളാ​ണ്. അ​തി​നു ശേ​ഷ​മാ​ണ് ഇ​ട​തു സ്വാ​ധീ​ന മേ​ഖ​ല​ക​ൾ വ​രു​ന്ന​ത്.

എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി മോ​ഹ​ന്‍ ജോ​ര്‍​ജി​നും​വോ​ട്ട് കു​റ​ഞ്ഞി​ട്ടു​ണ്ട്. എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര​ൻ ആ​യി​രു​ന്ന പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് നി​ല​ന്പൂ​രി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.