ഭരണവിരുദ്ധ വികാരം വോട്ടെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുന്നുണ്ട്: സാദിഖലി തങ്ങൾ
Monday, June 23, 2025 9:55 AM IST
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ ഫലസൂചനകൾ പുറത്തുവരുന്നതിനിടെ പ്രതികരണവുമായി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. വോട്ടെടുപ്പ് ഫലത്തിൽ ഭരണവിരുദ്ധ വികാരം വളരെയേറെ പ്രതിഫലിക്കുന്നുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു.
ആദ്യം വോട്ടെണ്ണിയ വഴിക്കടവിൽ യുഡിഎഫ് മികച്ച നേട്ടം ഉണ്ടാക്കി. മറ്റ് പഞ്ചായത്തിലും ഇത് പ്രതീക്ഷിക്കുന്നുണ്ട്. എല്ലാ പഞ്ചായത്തുകളിലും യുഡിഎഫ് മുന്നേറ്റമുണ്ടാക്കും.
ഐക്യജനാധിപത്യ മുന്നണി നിലമ്പൂർ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ രാഷ്ട്രീയം മാത്രമാണ് പറഞ്ഞത്. മറ്റ് ചിലരൊക്കെ മറ്റ് പലതും പറഞ്ഞു. പക്ഷേ അതൊന്നും മണ്ഡലത്തിൽ ഏശിയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാകും തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു.