മ​ല​പ്പു​റം: നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​ന്‍റെ ലീ​ഡ് 5,000 ക​ട​ന്നു. ആ​റ് റൗ​ണ്ട് വോ​ട്ടെ​ണ്ണ​ൽ പി​ന്നി​ട്ട​തോ​ടെ 5,401 എ​ന്ന മി​ക​ച്ച ലീ​ഡി​ലേ​ക്ക് ഷൗ​ക്ക​ത്ത് എ​ത്തി.

ലീ​ഡ് ഉ‍​യ​ർ​ന്ന​തോ​ടെ കോ​ൺ​ഗ്ര​സ് ക്യാ​മ്പി​ൽ അ​ഹ്ലാ​ദ​പ്ര​ക​ട​നം തു​ട​ങ്ങി. മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ തെ​രു​വി​ലി​റ​ങ്ങി​യി​ട്ടു​ണ്ട്. ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എ​സ്.​ജോ​യി​യെ പ്ര​വ​ർ​ത്ത​ക​ർ എ​ടു​ത്തു​യ​ർ​ത്തി ആ​ഹ്ലാ​ദം പ​ങ്കു​വ​ച്ചു.

വോ​ട്ടെ​ണ്ണ​ൽ അ​വ​സാ​നി​ക്കു​മ്പോ​ൾ യു​ഡി​എ​ഫ് ക​ണ​ക്കു​ക​ൾ കൃ​ത്യ​മാ​കു​മെ​ന്നും ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് 12,000 മു​ത​ൽ 15,000 വ​രെ വോ​ട്ടു​ക​ൾ​ക്ക് വി​ജ​യം നേ​ടു​മെ​ന്നും വി.​എ​സ്.​ജോ​യ‌് പ​റ​ഞ്ഞു.