ഭരണവിരുദ്ധ വികാരം പ്രതിഫലിക്കുന്നു, പ്രതീക്ഷിച്ച ലീഡിലേക്ക് യുഡിഎഫ് മുന്നേറുന്നു: സാദിഖലി തങ്ങള്‍
Monday, June 23, 2025 10:26 AM IST
നിലമ്പുർ: പ്രതീക്ഷിച്ച ലീഡിലേക്ക് യുഡിഎഫ് മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിക്കലി ശിഹാബ് തങ്ങള്‍. നിലമ്പുരില്‍ നിന്നു കിട്ടിക്കൊണ്ടിരിക്കുന്നത് വളരെ സന്തോഷകരമായ വാര്‍ത്തയാണ്. ഭരണവിരുദ്ധവികാരം വളരെയേറെ പ്രതിഫലിക്കുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.