അന്‍വറിന് മുന്നില്‍ വാതില്‍ അടച്ചിട്ടില്ല, ആവശ്യമെങ്കിൽ തുറക്കാം: സണ്ണി ജോസഫ്
Monday, June 23, 2025 10:38 AM IST
മലപ്പുറം: പി.വി.അന്‍വറിന് മുന്നില്‍ യുഡിഎഫ് വാതില്‍ അടച്ചിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. ആവശ്യമുണ്ടെങ്കില്‍ അത് തുറക്കാമെന്ന് അദ്ദേഹം പ്രതികരിച്ചു.
നിലന്പൂരിൽ തങ്ങൾക്ക് ജനപിന്തുണ ലഭിച്ചു. നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പ് ഫലം 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ചവിട്ടുപടിയാണ്.
താന്‍ ഒറ്റയ്ക്കല്ല, കരുത്തുറ്റ ഒരു ടീം തനിക്കൊപ്പമുണ്ട്. ഒത്തൊരുമിച്ചുള്ള പ്രവർത്തനം ഇനിയും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.