അച്ഛാ നമ്മള് ജയിച്ചൂട്ടോ; ഫേസ്ബുക്ക് പോസ്റ്റുമായി വി.വി.പ്രകാശിന്റെ മകള്‍
Monday, June 23, 2025 12:09 PM IST
മലപ്പുറം: നിലന്പൂരിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയമുറപ്പിച്ചതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി വി.വി.പ്രകാശിന്റെ മകള്‍ നന്ദന പ്രകാശ്. അച്ഛാ നമ്മള് ജയിച്ചൂട്ടോ, അന്നും ഇന്നും എന്നും പാർട്ടിക്കൊപ്പം എന്നാണ് പോസ്റ്റ്.
2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന വി.വി.പ്രകാശ് ഫലം വരുന്നതിനു മൂന്നു ദിവസം മുന്‍പാണ് തെരഞ്ഞെടുപ്പു ദിവസം അച്ഛനെ ഓർക്കുന്നതായി നന്ദന സമൂഹ മാധ്യമത്തിൽ കുറിപ്പിട്ടിരുന്നു. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പ്രകാശിന്റെ വീട്ടിൽ വോട്ടു ചോദിച്ചെത്താത്തതും എതിരാളികൾ പ്രചാരണ ആയുധമാക്കിയിരുന്നു.