തി​രു​വ​ന​ന്ത​പു​രം: പാ​ര്‍​ട്ടി​യും മു​ന്ന​ണി​യും ഒ​രു​പോ​ലെ പ്ര​വ​ര്‍​ത്തി​ച്ചാ​ല്‍ തി​ള​ക്ക​മാ​ര്‍​ന്ന വി​ജ​യ​മു​ണ്ടാ​കും എ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് നി​ല​മ്പൂ​രി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​മെ​ന്ന് കോ​ൺ​ഗ്ര​സ്‌ നേ​താ​വ് കെ.​മു​ര​ളീ​ധ​ര​ന്‍. പി​ണ​റാ​യി​സം കു​ഴി​ച്ചു മൂ​ടാ​ൻ കോ​ൺ​ഗ്ര​സ്‌ ഒ​രു​മി​ച്ചു നി​ന്നാ​ൽ മ​തി​യെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ്ര​തി​ക​രി​ച്ചു.

ഇ​തു​വ​രെ​യു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ യു​ഡി​എ​ഫ് സീ​റ്റു​ക​ൾ നി​ല​നി​ർ​ത്തി​യെ​ങ്കി​ൽ ഇ​ത്ത​വ​ണ സീ​റ്റ് പി​ടി​ച്ചെ​ടു​ത്തു. ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ്‌ ത​ന്നെ ഇ​ത്ര​യും ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ചി​ട്ടി​ല്ല. സ്വ​രാ​ജി​ന്‍റെ സ്വ​ന്തം നാ​ടാ​യ പോ​ത്തു​ക​ല്ലി​ൽ ത​ന്നെ വ​ലി​യ വി​ജ​യം നേ​ടി​യെ​ന്നും മു​ര​ളീ​ധ​ര​ന്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.