കുളിമുറിയുടെ ചുമരിടിഞ്ഞ് വീണ് യുവാവ് മരിച്ചു
Thursday, June 26, 2025 1:07 AM IST
ഇരിങ്ങാലക്കുട: കുളിമുറിയുടെ ചുമരിടിഞ്ഞ് വീണ് യുവാവ് മരിച്ചു. ചെമ്മണ്ട നെടുമ്പുള്ളി അയ്യപ്പന് മകന് ബൈജു(49)ആണ് മരിച്ചത്.
കാറളം ചെമ്മണ്ടയില്‍ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ബൈജുവിനെ ഉടനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഓടിട്ട വീടിന്റെ പുറക് വശത്തുള്ള കുളിമുറിയുടെ ചുമരിടിഞ്ഞാണ് അപകടമുണ്ടായത്. അപകടസമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.