സംസ്ഥാന പോലീസ് മേധാവിയുടെ പട്ടികയ്ക്ക് ഇന്ന് കേന്ദ്ര അംഗീകാരം
Thursday, June 26, 2025 8:02 AM IST
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയെ തെരഞ്ഞെടുക്കാനുള്ള മൂന്നംഗ പട്ടിക ഇന്ന് യുപിഎസ്സി അംഗീകരിക്കും.
സംസ്ഥാന പോലീസ് മേധാവിയെ തെരഞ്ഞെടുക്കാൻ സർക്കാർ നൽകിയ ആറു പേരുടെ പട്ടികയിൽനിന്നുള്ള മൂന്നു പേരുകളാകും ഡൽഹിയിൽ ചേരുന്ന യുപിഎസ്സി യോഗം അംഗീകരിക്കുക.
മൂന്നംഗ പട്ടികയിൽ നിന്നുള്ള ഒരാളെയാണ് സംസ്ഥാന പോലീസ് മേധാവിയായി മുഖ്യമന്ത്രി അംഗീകരിക്കേണ്ടത്. നിതിൻ അഗർവാൾ, രവത ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത എന്നിവരാകും പട്ടികയിൽ ഉൾപ്പെടാൻ സാധ്യതയുള്ളത്.