ആറളത്ത് ഇടിമിന്നലേറ്റ് അപകടം; കള്ള് ചെത്ത് തൊഴിലാളി മരിച്ചു
Thursday, June 26, 2025 11:52 AM IST
കണ്ണൂര്‍: ആറളത്ത് ഇടിമിന്നലേറ്റ് കള്ള് ചെത്ത് തൊഴിലാളി മരിച്ചു. ആറളം പന്ത്രണ്ടാം ബ്ലോക്കിലെ രാജീവന് ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം. തെങ്ങില്‍ കയറി കള്ള് ചെത്തിയ ശേഷം താഴത്തെ ഷെഡില്‍ വിശ്രമിക്കുന്നതിനിടെ ഇടിമിന്നല്‍ ഏല്‍ക്കുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.