വി.എസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
Thursday, June 26, 2025 12:33 PM IST
തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. പട്ടത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന അദ്ദേഹം അതിതീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിലാണ്.
കാര്‍ഡിയോളജി, നെഫ്രോളജി, ന്യൂറോളജി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ സംയുക്തമായാണ് അദ്ദേഹത്തെ ചികിത്സിക്കുന്നത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് അദ്ദേഹത്തെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നില സംബന്ധിച്ച് ഓരോ ദിവസവും മെഡിക്കല്‍ ബുള്ളറ്റിന് ഡോക്ടര്‍മാര്‍ പുറത്തിറക്കുന്നുണ്ട്.