മലപ്പുറത്ത് വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ടയാള്‍ മരിച്ചു
Thursday, June 26, 2025 3:43 PM IST
മലപ്പുറം: കരുവാരക്കുണ്ട് സ്വപ്നക്കുണ്ട് വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ടയാള്‍ മരിച്ചു. കരുവാരക്കുണ്ട് തരിശ് സ്വദേശി റംഷാദ് ആണ് മരിച്ചത്.
ഒഴുക്കില്‍പ്പെട്ടതിനെ തുടര്‍ന്ന് പാറക്കെട്ടുകളില്‍ തലയിടിച്ച് ഇയാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. റംഷാദിന് ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ ഒഴുക്കില്‍പ്പെട്ടെങ്കിലും നാട്ടുകാര്‍ ചേർന്ന് രക്ഷപെടുത്തി.
ഇന്ന് ഉച്ചയോടെയാണ് സംഭവം. തരിശ് സ്വദേശികളായ അഞ്ചംഗ സംഘം വെള്ളച്ചാട്ടം സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴായിരുന്നു അപകടം.