വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ
Saturday, June 28, 2025 6:08 PM IST
തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില സംബന്ധിച്ച ഏറ്റവും പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി. ആരോഗ്യനിലയിൽ മാറ്റമില്ലെന്നും തൽസ്ഥിതി തുടരുന്നുവെന്നുമാണ് മെഡിക്കൽ ബുള്ളറ്റിൻ.
ഹൃദയാഘാതത്തെ തുടർന്നാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വിവിധ സ്പെഷ്യലിസ്റ്റുകൾ അടങ്ങിയ പ്രത്യേക മെഡിക്കൽ സംഘം അദ്ദേഹത്തിന്റെ ആരോഗ്യ നില പരിശോധിച്ച് ചികിത്സ തുടരുകയാണ്.