കോ​ട്ട​യം: ജ​യി​ൽ ചാ​ടി​യ മോ​ഷ​ണ​ക്കേ​സ് പ്ര​തി​യെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

മൊ​ബൈ​ല്‍ മോ​ഷ​ണ​ക്കേ​സി​ല്‍ റെ​യി​ല്‍​വേ പോ​ലീ​സ് പി​ടി​കൂ​ടി​യ അ​സം സ്വ​ദേ​ശി അ​മി​നു​ള്‍ ഇ​സ്‌​ളാം (ബാ​ബു-20) ആ​ണ് കോ​ട്ട​യം ജി​ല്ലാ ജ​യി​ലി​ല്‍ നി​ന്ന് ചാ​ടി​യ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​നാ​ണ് ഇ​യാ​ൾ ജ​യി​ൽ ചാ​ടി​യ​ത്.

ജ​യി​ല്‍ ചാ​ടു​മ്പോ​ള്‍ മു​ണ്ട് മാ​ത്ര​മാ​ണ് ധ​രി​ച്ചി​രു​ന്ന​ത്. ട്രെ​യി​ൻ യാ​ത്ര​ക്കാ​രി​യു‌​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ ചെ​ങ്ങ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍​വ​ച്ചാ​ണ് അ​മി​നു​ള്‍ ഇ​സ്‌​ളാം അ​റ​സ്റ്റി​ലാ​യ​ത്.

കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്ത​തി​നെ തു​ട​ര്‍​ന്നാ​ണ് ജ​യി​ലി​ല്‍ എ​ത്തി​ച്ച​ത്.