ആർച്ചർ ടീമിലില്ല; രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു
Monday, June 30, 2025 9:29 PM IST
ലീഡ്സ്: ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. പരിക്ക്മാറി തിരിച്ചെത്തിയ ജൊഫ്ര ആർച്ചർ രണ്ടാം ടെസ്റ്റിൽ കളിക്കില്ല. ആദ്യ മത്സരത്തിൽ വിജയിച്ച ടീമിൽ മാറ്റമില്ലാതെയാണ് ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന് ഇറങ്ങുന്നത്.
ജൂലൈ രണ്ട് മുതലാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുക. അതേസമയം ഇന്ത്യൻ ടീമിൽ ചില മാറ്റങ്ങൾ വരുത്തുമെന്നാണ് സൂചന. പേസർ ജസ്പ്രീത് ബുംറ ജോലി ഭാരത്തെ തുടർന്ന് കളിച്ചേക്കില്ല. ബുംറയ്ക്ക് പകരമായി അർഷ്ദീപ് സിംഗോ, ആകാശ് ദീപോ ഇന്ത്യൻ നിരയിൽ കളിച്ചേക്കും.
ഇംഗ്ലണ്ട് ടീം: സാക്ക് ക്രൗളി, ബെൻ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ജാമി സ്മിത്ത് (വിക്കറ്റ് കീപ്പർ), ക്രിസ് വോക്സ്, ബ്രൈഡൻ കാർസ്, ജോഷ് ടംഗ്, ഷുഹൈബ് ബഷീർ.