ട്രാക്കിൽ മരം വീണു; ട്രെയിനുകൾ പിടിച്ചിട്ടു
Monday, June 30, 2025 9:45 PM IST
ആലപ്പുഴ: ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കും ഇടയിൽ റെയിൽവേ വൈദ്യുതി ലൈനിനു മുകളിലേക്ക് മരം വീണതിനാൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു.
മഠത്തുംപടി ലെവൽ ക്രോസിനു സമീപം വൈകുന്നേരം 6.40നായിരുന്നു സംഭവം. നാഗർകോവിൽ - കോട്ടയം പാസഞ്ചർ വരുമ്പോഴാണ് മരം വീണത്. അപകടത്തെ തുടർന്ന് പാസഞ്ചർ ട്രെയിൻ നിർത്തിയിട്ടിരിക്കുകയാണ്.
മറ്റു ട്രെയിനുകളും വൈകുമെന്ന് റെയിൽവേ അറിയിച്ചു. ഗരീബ് രഥ് മാവേലിക്കരയിലും തിരുവനന്തപുരം - ചെന്നൈ സൂപ്പർഫാസ്റ്റ് കായംകുളത്തും മാംഗളൂരു സമ്മർ സ്പെഷൽ ഓച്ചിറയിലും പിടിച്ചിട്ടിരിക്കുകയാണ്.