ഫിഫ ക്ലബ് ലോകകപ്പ്: ഫ്ളുമിനെൻസ് ക്വാർട്ടറിൽ
Tuesday, July 1, 2025 2:53 AM IST
നോർത്ത് കരോളിന: ഫിഫ ക്ലബ് ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ കടന്ന് ബ്രസീലിയൻ കരുത്തരായ ഫ്ളുമിനെൻസ്. പ്രീക്വാർട്ടറിൽ ഇറ്റാലിയൻ വമ്പൻമാരായ ഇന്റർമിലാനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് ഫ്ളുമിനെൻസ് ക്വാർട്ടറിൽ കടന്നത്.
ജർമൻ കാനോ, ഹെർകുലീസ് എന്നിവരാണ് ഗോളുകൾ നേടിയത്. കാനോ മൂന്നാം മിനിറ്റിലും ഹെർകുലീസ് 90+3ാം മിനിറ്റിലാണ് ഗോൾ സ്കോർ ചെയ്തത്.