മാലിന്യം നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം; വയോധികയെ മർദിച്ച സ്ത്രീ അറസ്റ്റിൽ
Tuesday, July 1, 2025 5:06 AM IST
ബംഗളൂരു: മാലന്യം നിക്ഷേപിക്കുന്നതുമയി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് വയോധികയെ മരത്തിൽ കെട്ടിയിട്ട് മർദിച്ചു.
കർണാടകയിലെ ഗൗതമപുര ഗ്രാമത്തിലാണ് സംഭവം. 70കാരിയായ ഹുച്ചമ്മയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. വീടിനു മുന്നിൽ മാലിന്യം തള്ളിയതിന് അയൽവാസിയായ പ്രേമയുമായി ഹുച്ചമ്മ വഴക്കുണ്ടായി.
പ്രേമയുടെ സ്വഭാവത്തെക്കുറിച്ച് ഹുച്ചമ്മ വളരെ മോശമായി പറഞ്ഞു. ഇതിൽ കലിപൂണ്ട പ്രേമ ബന്ധുക്കളായ രണ്ട് പുരുഷന്മാരുമായി എത്തുകയും ഹുച്ചമ്മയെ വീടിന് പുറത്തേക്ക് വലിച്ചിഴയ്ക്കുകയും ചെയ്തു. തുടർന്ന് ഇവരെ മരത്തിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു.
ആനന്ദപുര പോലീസ് സ്റ്റേഷനിൽ ഒരു കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ പ്രേമയെ പോലീസ് അറസ്റ്റ് ചെയ്തു.