കോട്ടയത്ത് വാഹനാപകടം; രണ്ടുപേർ മരിച്ചു
Tuesday, July 1, 2025 6:39 AM IST
കോട്ടയം: കോടിമത പാലത്തിന് സമീപമുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. പിക്കപ്പ് വാനും ബൊലേറോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
രാത്രി 12 ഓടെയായിരുന്നു സംഭവം. ബലേറോയില് സഞ്ചരിച്ചിരുന്ന കൊല്ലാട് സ്വദേശികളായ ജെയ്മോന് (43), അര്ജുന് (19) എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില അതീവഗുരുതരമാണ്. പിക്കപ്പ് വാനിലുണ്ടായിരുന്ന രണ്ടുപേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.