ജാനകി സിനിമ കണ്ട് ഹൈക്കോടതി ജസ്റ്റീസ് നഗരേഷ്; കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും
Saturday, July 5, 2025 10:54 PM IST
കൊച്ചി: വിവാദ പശ്ചാത്തലത്തിൽ ഹൈക്കോടതി ജസ്റ്റീസ് എന്‍. നഗരേഷും കോടതി പ്രതിനിധികളും ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള (ജെ.എസ്.കെ) സിനിമ കാണാനെത്തി. സിനിമയുമായി ബന്ധപ്പെട്ട വിവാദം നേരിട്ട് കണ്ട് പരിശോധിക്കാനാണ് കോടതി അസാധാരണ തീരുമാനമെടുത്തത്.
ചിത്രത്തിന്റെ പ്രദര്‍ശനാനുമതി തടഞ്ഞതുമായി ബന്ധപ്പെട്ട കേസിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ പത്തോടെ കൊച്ചി പടമുഗളിലെ കളര്‍ പ്ലാനറ്റ് സ്റ്റുഡിയോയില്‍ എത്തിയാണ് ജഡ്ജി സിനിമ കണ്ടത്. കോടതി ബുധനാഴ്ച വീണ്ടും കേസ് പരിഗണിക്കും.