കോ​ഴി​ക്കോ​ട്: നി​പ ബാ​ധി​ച്ച പാ​ല​ക്കാ​ട്‌ സ്വ​ദേ​ശി​യാ​യ യു​വ​തി​യു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി യു​വ​തി​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി​യെ ഇ​ന്ന​ലെ രാ​ത്രി​യി​ലാ​ണ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ നി​പ വാ​ർ​ഡി​ലാ​ണ് ഇ​വ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.

യു​വ​തി​ക്ക് എ​വി​ടെ നി​ന്നാ​ണ് രോ​ഗം ബാ​ധി​ച്ച​തെ​ന്നു വ്യ​ക്ത​മാ​യി​ട്ടി​ല്ല. ഈ ​യു​വ​തി​യു​ടെ ബ​ന്ധു​വാ​യ 10 വ​യ​സു​കാ​ര​നെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.