ഗുണ്ടല്‍പേട്ടില്‍ വാഹനാപകടം; വയനാട് സ്വദേശി മരിച്ചു
Sunday, July 6, 2025 9:49 AM IST
ബംഗളൂരു: ഗുണ്ടല്‍പേട്ടില്‍ ബൈക്ക് ലോറിക്ക് പിന്നില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മലയാളി മരിച്ചു. വയനാട് പിണങ്ങോട് സ്വദേശി മുഹമ്മദ് റഫാത്ത് (23) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി 11ഓടെയാണ് അപകടം. മുഹമ്മദ് സഞ്ചരിച്ച വാഹനം ആദ്യം ലോറിക്ക് പിന്നില്‍ ഇടിച്ച ശേഷം എതിര്‍വശത്തുനിന്ന് വന്ന മറ്റൊരു വാഹനത്തില്‍ ഇടിക്കുകയായിരുന്നു.
സംഭവസ്ഥലത്തുവച്ച് തന്നെ ഇയാള്‍ മരിച്ചു. വയനാട്ടില്‍നിന്ന് മൈസൂരുവിലേക്ക് പോകുമ്പോഴായിരുന്നു അപകടം.