ആലപ്പുഴയിൽ ബൈക്കിൽ കാറിടിച്ച് അപകടം; യുവാവ് മരിച്ചു; ഭാര്യയ്ക്ക് പരിക്ക്
Sunday, July 6, 2025 10:58 AM IST
ആലപ്പുഴ: വെള്ളക്കിണറിൽ ദന്പതികൾ സഞ്ചരിച്ച ബൈക്കിൽ കാറിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പിഎച്ച് വാർഡിൽ താമസിക്കുന്ന വാഹിദ് (43) ആണ് മരിച്ചത്. ഭാര്യയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി 11.45-നായിരുന്നു അപകടം. വെള്ളക്കിണർ ജംഗ്ഷനിൽ തട്ടുകട നടത്തി തിരികെ ബൈക്കിൽ പോകുകയായിരുന്നു ദമ്പതികൾ.
ഇതുവഴി വന്ന കാർ ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
അപകടത്തിൽ കാറിലുണ്ടായിരുന്നവർക്കും പരിക്കേറ്റിട്ടുണ്ട്.