കൊല്ലത്ത് ഓട്ടോയും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Sunday, July 6, 2025 9:41 PM IST
കൊല്ലം: അലയമണ്‍ കരുകോണിന് സമീപം ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവറായ പുല്ലാഞ്ഞിയോട് സ്വദേശി ഷമീര്‍ ആണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ യുവാവിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു.