വി.എസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു
Monday, July 7, 2025 10:54 PM IST
തിരുവനന്തപുരം: ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു.
രക്തസമ്മർദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാനുള്ള ശ്രമം തുടരുകയാണെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്.
അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും മെഡിക്കൽ ഉപകരണങ്ങളുടെ സഹായമില്ലാതെ അദ്ദേഹം സ്വയം ശ്വാസോച്ഛ്വാസം നടത്തി തുടങ്ങിയതായും അദ്ദേഹവുമായി അടുത്തവൃത്തങ്ങൾ അറിയിച്ചു.