പ​ത്ത​നം​തി​ട്ട: കോ​ന്നി പ​യ്യ​നാ​മ​ൺ പാ​റ​മ​ട​യി​ലെ അ​പ​ക​ട​ത്തി​ൽ കാ​ണാ​താ​യ തൊ​ഴി​ലാ​ളി​ക്കാ​യി ഇ​ന്ന് തെ​ര​ച്ചി​ൽ തു​ട​രും. ബീ​ഹാ​ർ സ്വ​ദേ​ശി​യെ ക​ണ്ടെ​ത്താ​നു​ള്ള ദൗ​ത്യ​ത്തി​ൽ എ​ൻ​ഡി​ആ​ർ​എ​ഫ് സം​ഘ​വും പ​ങ്കാ​ളി​ക​ളാ​കും.

ഒ​ഡീ​ഷ സ്വ​ദേ​ശി മ​ഹാ​ദേ​വി​ന്‍റെ മൃ​ത​ദേ​ഹം തിങ്കളാഴ്ച പു​റ​ത്തെ​ടു​ത്തു. ക്വാ​റി​യു​ടെ അ​നു​മ​തി​യ​ട​ക്കം പ​രി​ശോ​ധി​ച്ച് അ​ടി​യ​ന്ത​ര റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ജി​യോ​ള​ജി വ​കു​പ്പി​ന് ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

അ​ള​വി​ൽ കൂ​ടു​ത​ൽ പാ​റ പൊ​ട്ടി​ക്ക​ൽ ന​ട​ന്നി​ട്ടു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കും. അ​ടു​ത്ത വ​ർ​ഷം വ​രെ ക്വാ​റി​ക്ക് ലൈ​സ​ൻ​സ് ഉ​ണ്ടെ​ന്ന് ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി. ജി​യോ​ള​ജി വ​കു​പ്പി​ന്‍റെ റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​ശേ​ഷ​മാ​യി​രി​ക്കും സം​ഭ​വ​ത്തി​ൽ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ക. അ​പ​ക​ട സാ​ഹ​ച​ര്യ​ത്തി​ൽ ക്വാ​റി പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.