വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ സ​മാ​ധാ​ന നൊ​ബേ​ൽ സ​മ്മാ​ന​ത്തി​ന് നാ​മ​നി​ർ​ദേ​ശം ചെ​യ്ത് ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു.

നൊ​ബേ​ൽ സ​മ്മാ​ന ക​മ്മി​റ്റി​ക്ക് അ​യ​ച്ച നാ​മ​നി​ർ​ദ്ദേ​ശ ക​ത്തി​ന്‍റെ പ​ക​ർ​പ്പ് വൈ​റ്റ് ഹൗ​സി​ൽ ന​ട​ന്ന അ​ത്താ​ഴ​വി​രു​ന്നി​നി​ടെ നെ​ത​ന്യാ​ഹു ട്രം​പി​ന് കൈ​മാ​റി.

"ഡോ​ണ​ൾ​ഡ് ട്രം​പ്, ഓ​രോ രാ​ജ്യ​ത്തും ഓ​രോ പ്ര​ദേ​ശ​ത്തും സ​മാ​ധാ​നം കെ​ട്ടി​പ്പ​ടു​ക്കു​ക​യാ​ണ്. സ​മാ​ധാ​നം കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ൽ ന​ൽ​കി​യ പ​ങ്കി​ന് നൊ​ബേ​ൽ സ​മ്മാ​ന​ത്തി​ന് നി​ങ്ങ​ളെ ഞാ​ൻ നാ​മ​നി​ർ​ദ്ദേ​ശം ചെ​യ്യു​ന്നു. ഞാ​ൻ നോ​ബ​ൽ സ​മ്മാ​ന ക​മ്മി​റ്റി​ക്ക് അ​യ​ച്ച ക​ത്തി​ന്‍റെ പ​ക​ർ​പ്പ് നി​ങ്ങ​ൾ​ക്ക് കൈ​മാ​റാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. താ​ങ്ക​ൾ അ​ത് അ​ർ​ഹി​ക്കു​ന്നു, നി​ങ്ങ​ൾ​ക്ക് അ​ത് ല​ഭി​ക്ക​ണം'- നെ​ത​ന്യാ​ഹു, ട്രം​പി​നോ​ടു പ​റ​ഞ്ഞു.

മി​ഡി​ൽ ഈ​സ്റ്റി​ൽ സ​മാ​ധാ​ന​വും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള ട്രം​പി​ന്‍റെ ശ്ര​മ​ങ്ങ​ളെ​യും അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു. "ഇ​ത് എ​നി​ക്ക​റി​യി​ല്ലാ​യി​രു​ന്നു. വ​ള​രെ ന​ന്ദി. ഇ​ത് വ​ള​രെ അ​ർ​ഥ​വ​ത്താ​ണ്'.- നെ​ത​ന്യാ​ഹു​വി​ന് ന​ന്ദി പ​റ​ഞ്ഞു​കൊ​ണ്ട് ട്രം​പ് പ​റ​ഞ്ഞു.

1906 ൽ ​തി​യോ​ഡോ​ർ റൂ​സ്‌​വെ​ൽ​റ്റും 1919 ൽ ​വു​ഡ്രോ വി​ൽ​സ​ണും 2009 ൽ ​ബ​രാ​ക് ഒ​ബാ​മ​യു​മാ​ണ് ഇ​തി​നു മു​ൻ​പ് സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ൽ സ​മ്മാ​നം ല​ഭി​ച്ച യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ.