ലെവൽക്രോസ് ഗേറ്റ് അടച്ചില്ല, സ്കൂൾ വാൻ ഇടിച്ചുതെറിപ്പിച്ച് ട്രെയിൻ; നാലു വിദ്യാർഥികൾക്ക് ദാരുണാന്ത്യം
Tuesday, July 8, 2025 9:47 AM IST
ചെന്നൈ: തമിഴ്നാട് കടലൂരിൽ സ്കൂൾ വാനിൽ ട്രെയിൻ ഇടിച്ചുണ്ടായ അപകടത്തിൽ നാലു വിദ്യാർഥികൾ മരിച്ചു. പത്തോളം പേർക്ക് പരിക്കേറ്റു.
കടലൂർ കൃഷ്ണസ്വാമി മെട്രിക്കുലേഷൻ സ്കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്. ലെവൽ ക്രോസിൽ വച്ച് സ്കൂൾ വാനിൽ തിരുച്ചെന്തൂർ-ചെന്നൈ എക്സ്പ്രസ് ട്രെയിൻ ഇടിക്കുകയായിരുന്നു. ലെവൽ ക്രോസ് ഗേറ്റ് അടയ്ക്കാൻ ജീവനക്കാരൻ മറന്നു പോയതാണ് ദാരുണമായ അപകടത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
നാലു വിദ്യാർഥികൾ അപകടസ്ഥലത്തു തന്നെ മരിച്ചു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.