തൃ​ശൂ​ര്‍: കു​ന്നം​കു​ള​ത്ത് 1.2 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ളെ എ​ക്സൈ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​ണി​പ്പ​യ്യൂ​ര്‍. കാ​ണി​പ്പ​യ്യൂ​ര്‍ സ്വ​ദേ​ശി മ​ജോ (32), പു​തു​ശേ​രി സ്വ​ദേ​ശി നി​ജി​ല്‍ (23) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

മേ​ഖ​ല​യി​ല്‍ പ്ര​തി​ക​ള്‍ ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്തു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ദി​വ​സ​ങ്ങ​ളാ​യി എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ്ര​തി​ക​ളെ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ചൂ​ണ്ട​ല്‍ സെ​ന്‍റ​ല്‍ നി​ന്ന് പ്ര​തി​ക​ൾ അ​റ​സ്റ്റി​ലാ​യ​ത്.

ബൈ​ക്കി​ല്‍ ഇ​രു​വ​രും ക​ഞ്ചാ​വ് വി​ല്‍​പ്പ​ന​യ്ക്കാ​യി പോ​വു​യാ​യി​രു​ന്നു​വെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു. പ്ര​തി​ക​ള്‍ ക​ഞ്ചാ​വ് ക​ട​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച ബൈ​ക്ക് എ​ക്‌​സൈ​സ് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മു​ന്‍​പും ക​ഞ്ചാ​വു​മാ​യി പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യി​ട്ടു​ണ്ടെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.

ചൂ​ണ്ട​ല്‍ റെ​യ്ഞ്ച് എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ മ​ണി​ക​ണ്ഠ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്.