കേരള സർവകലാശാലയിലെ എസ്എഫ്ഐ സമരം; 27 പേർക്കെതിരെ കേസെടുത്തു
Tuesday, July 8, 2025 9:09 PM IST
തിരുവനന്തപുരം: സര്‍വകലാശാലകളെ കാവിവത്കരിക്കുന്നുവെന്ന് ആരോപിച്ച് ഗവർണർ രാജേന്ദ്ര ആര്‍ലേക്കര്‍ക്കെതിരേ കേരള സർവകലാശാലയിൽ എസ്എഫ്ഐ നടത്തിയ സമരത്തിൽ 27 പേർക്കെതിരെ കേസെടുത്ത് പോലീസ്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് ഉൾപ്പെടെയുള്ള 27 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
സമരത്തിനിടെ 10,000 രൂപയുടെ നാശനഷ്ടവും അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തെന്ന് അധികൃതർ അറിയിച്ചു. സിറ്റി പോലിസ് കമ്മീഷ്ണറുടെ നിർദ്ദേശപ്രകാരമാണ് ജാമ്യമില്ലാ കുറ്റം ചുമത്തിയത്.
പ്രതികൾക്ക് ജാമ്യം നൽകാൻ പോലീസിന് മേൽവലിയ സമ്മർദ്ദമുണ്ടായിരുന്നു. പ്രതികളിൾ ഒരാളായ വനിത പ്രവർത്തകയെ നോട്ടീസ് നൽകി വിട്ടയക്കും. പോലീസ് ബാരിക്കേഡ് ചാടിക്കടന്ന് സര്‍വകലാശാല ആസ്ഥാനത്തേ് ഇരച്ചുകയറിയ പ്രവര്‍ത്തകര്‍ സെനറ്റ് ഹാളിലേക്കും വിസിയുടെ ചേംബറിന് സമീപം വരെയും പ്രതിഷേധവുമായെത്തിയിരുന്നു.