കൊ​ച്ചി: ‘മ​ഞ്ഞു​മ്മ​ല്‍ ബോ​യ്‌​സ്’ സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​കേ​സി​ല്‍ ന​ട​ന്‍ സൗ​ബി​ന്‍ ഷാ​ഹി​ർ അ​റ​സ്റ്റി​ൽ. സൗ​ബി​നെ അ​റ​സ്റ്റ് ചെ​യ്ത് വി​ട്ട​യ​ച്ചു.

സൗ​ബി​ന് ഹൈ​ക്കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. സൗബിനൊപ്പം നിര്‍മ്മാതാക്കളായ ബാബു ഷാഹിര്‍, ഷോണ്‍ ആന്‍റണി എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ മുൻ‌കൂർ ജാമ്യമുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തി ഇവരെയും വിട്ടയച്ചു.

ലാ​ഭ​വി​ഹി​തം വാ​ഗ്ദാ​നം ചെ​യ്ത് ഏ​ഴു കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ൽ മ​ര​ട് പോ​ലീ​സ് സൗ​ബി​നെ​യും സ​ഹ​നി​ർ​മാ​താ​ക്ക​ളാ​യ ബാ​ബു ഷാ​ഹി​ര്‍, ഷോ​ണ്‍ ആ​ന്‍റ​ണി എ​ന്നി​വ​രെ​യും ക​ഴി​ഞ്ഞ ദി​വ​സം ചോ​ദ്യം ചെ​യ്തി​രു​ന്നു.

അ​ഭി​ഭാ​ഷ​ക​നൊ​പ്പ​മാ​ണ് ഇ​വ​ര്‍ സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​യ​ത്. ചോ​ദ്യം ചെ​യ്യ​ല്‍ ര​ണ്ടു മ​ണി​ക്കൂ​റോ​ളം നീ​ണ്ടു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ കാ​ര്യ​ങ്ങ​ളും പോ​ലീ​സി​നോ​ടു കൃ​ത്യ​മാ​യി പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​നു​ശേ​ഷം സൗ​ബി​ന്‍ ഷാ​ഹി​ര്‍ പ്ര​തി​ക​രി​ച്ചി​രു​ന്നു.

‘മ​ഞ്ഞു​മ്മ​ല്‍ ബോ​യ്‌​സ്’ സി​നി​മ​യു​ടെ ലാ​ഭ​ത്തി​ന്‍റെ 40 ശ​ത​മാ​നം ന​ല്‍​കാ​മെ​ന്നു പ​റ​ഞ്ഞ് ഏ​ഴു കോ​ടി രൂ​പ കൈ​പ്പ​റ്റി​യ​തി​നു​ശേ​ഷം ക​ബ​ളി​പ്പി​ച്ചെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി അ​രൂ​ര്‍ വ​ലി​യ​വീ​ട്ടി​ല്‍ സി​റാ​ജാ​ണു മ​ര​ട് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.

മു​ട​ക്കി​യ ഏ​ഴു കോ​ടി രൂ​പ​യോ ലാ​ഭ​വി​ഹി​ത​മോ തി​രി​ച്ചു​ന​ല്‍​കി​യി​ല്ലെ​ന്നും പ​രാ​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​തി​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന് എ​റ​ണാ​കു​ളം മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ക്രി​മി​ന​ല്‍ ഗൂ​ഢാ​ലോ​ച​ന, വി​ശ്വാ​സ​വ​ഞ്ച​ന, വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ല്‍ തു​ട​ങ്ങി ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ളാ​ണ് നി​ര്‍​മാ​താ​ക്ക​ള്‍​ക്കെ​തി​രേ ചു​മ​ത്തി​യ​ത്.