കൊ​ച്ചി: ഹി​ന്ദു പി​ന്തു​ട​ർ​ച്ച നി​യ​മ​ത്തി​ൽ സു​പ്ര​ധാ​ന ഉ​ത്ത​ര​വു​മാ​യി ഹൈ​ക്കോ​ട​തി. ഹി​ന്ദു കു​ടും​ബ​ങ്ങ​ളി​ലെ പൂ​ർ​വി​ക സ്വ​ത്തി​ൽ കേ​ര​ള​ത്തി​ലും പെ​ൺ​മ​ക്ക​ൾ​ക്ക് തു​ല്യാ​വ​കാ​ശ​മു​ണ്ടെ​ന്നാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.

ജ​സ്റ്റി​സ് ഈ​ശ്വ​ര​നാ​ണ് സു​പ്ര​ധാ​ന ഉ​ത്ത​ര​വി​റ​ക്കി​യ​ത്. 2004 ഡി​സം​ബ​ർ 20 ന് ​ശേ​ഷം മ​രി​ച്ച​വ​രു​ടെ സ്വ​ത്തു​ക്ക​ളി​ൽ പെ​ൺ​മ​ക്ക​ൾ​ക്കും തു​ല്യാ​വ​കാ​ശ​മു​ണ്ട്.

1975ലെ ​കേ​ര​ള കൂ​ട്ടു​കു​ടും​ബ വ്യ​വ​സ്ഥ നി​ർ​ത്ത​ലാ​ക്ക​ൽ നി​യ​മം നി​ല​നി​ൽ​ക്കി​ല്ല എ​ന്ന് കോ​ട​തി പ​റ​ഞ്ഞു.