ചെ​ന്നൈ: ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ഒ​ന്നാം ടെ​സ്റ്റി​ൽ ഇ​ന്ത്യ ശ​ക്ത​മാ​യ നി​ല​യി​ൽ. ര​ണ്ടാം ദി​വ​സ​ത്തെ ക​ളി അ​വ​സാ​നി​പ്പി​ക്കു​മ്പോ​ൾ ഇ​ന്ത്യ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 81 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ്. സ്കോ​ർ: ഇ​ന്ത്യ: 376,81/3 ബം​ഗ്ലാ​ദേ​ശ് 149.

ഇ​ന്ത്യ​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്കോ​റാ​യ 376 റ​ൺ​സി​ന് മ​റു​പ​ടി പ​റ​ഞ്ഞ ബം​ഗ്ലാ​ദേ​ശ് ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ 149 റ​ൺ​സി​ൽ എ​ല്ലാ​വ​രും പു​റ​ത്താ​യി. 227 റ​ണ്‍​സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് ലീ​ഡു​മാ​യി ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ ഇ​ന്ത്യ​ക്ക് ഇ​പ്പോ​ൾ 308 റ​ൺ​സ് ലീ​ഡാ​യി.

ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ഇ​ന്ത്യ​യ്ക്കാ​യി ജ​സ്പ്രീ​ത് ബും​റ നാ​ലും മു​ഹ​മ്മ​ദ് സി​റാ​ജ്, ആ​കാ​ശ് ദീ​പ്, ര​വീ​ന്ദ്ര ജ​ഡേ​ജ എ​ന്നി​വ​ര്‍ ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും സ്വ​ന്ത​മാ​ക്കി. 32 റ​ണ്‍​സെ​ടു​ത്ത ഷാ​ക്കി​ബ് അ​ല്‍ ഹ​സ​നാ​ണ് ബം​ഗ്ലാ​ദേ​ശി​ന്‍റെ ടോ​പ് സ്‌​കോ​റ​ര്‍. ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 339 എ​ന്ന നി​ല​യി​ല്‍ ര​ണ്ടാം ദി​നം ക​ളി ആ​രം​ഭി​ച്ച ഇ​ന്ത്യ​യ്ക്ക് 37 റ​ണ്‍​സ് മാ​ത്ര​മേ കൂ​ട്ടി​ച്ചേ​ര്‍​ക്കാ​നാ​യു​ള്ളൂ.



ബം​ഗ്ലാ​ദേ​ശി​നാ​യി ഹ​സ​ന്‍ മ​ഹ്‌​മൂ​ദ് അ​ഞ്ച് വി​ക്ക​റ്റെ​ടു​ത്തു. ര​വീ​ന്ദ്ര ജ​ഡേ​ജ​യും ര​വി​ച​ന്ദ്ര​ന്‍ അ​ശ്വി​നും ചേ​ര്‍​ന്നു ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​മാ​ണ് ഇ​ന്ത്യ​യെ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ വ​ലി​യ ത​ക​ര്‍​ച്ച​യി​ല്‍ നി​ന്ന് ക​ര​ക​യ​റ്റി​യ​ത്. ര​ണ്ടാം ദി​ന​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ ത​ന്നെ ഇ​ന്ത്യ​യ്ക്ക് ജ​ഡേ​ജ​യെ(86) ന​ഷ്ട​മാ​യി. പി​ന്നാ​ലെ ആ​കാ​ശ് ദീ​പും അ​ശ്വി​നും മ​ട​ങ്ങി. ആ​കാ​ശ്ദീ​പ് 17 റ​ണ്‍​സെ​ടു​ത്തു. അ​ശ്വി​ന്‍ 113 റ​ണ്‍​സെ​ടു​ത്താ​ണ് മ​ട​ങ്ങി​യ​ത്.

ജ​സ്പ്രീ​ത് ബും​റ ഏ​ഴ് റ​ണ്‍​സെ​ടു​ത്തു. ബം​ഗ്ലാ​ദേ​ശി​നാ​യി ഹ​സ​ന്‍ മ​ഹ്‌​മൂ​ദ് അ​ഞ്ചും ട​സ്‌​കി​ന്‍ അ​ഹ​മ്മ​ദ് മൂ​ന്ന് വി​ക്ക​റ്റും വീ​ഴ്ത്തി. ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ ഇ​ന്ത്യ​ക്ക് ക്യാ​പ്റ്റ​ന്‍ രോ​ഹി​ത് ശ​ര്‍​മ (5), യ​ശ​സ്വി ജ​യ്‌​സ്വാ​ള്‍ (10), വി​രാ​ട് കോ‌​ഹ്‌​ലി (17) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് ന​ഷ്ട​മാ​യ​ത്. റി​ഷ​ഭ് പ​ന്ത് (12), ശു​ഭ്മാ​ന്‍ ഗി​ല്‍ (33) എ​ന്നി​വ​രാ​ണ് ക്രീ​സി​ല്‍.