ഇന്ത്യ-ഇംഗ്ലണ്ട് സന്നാഹമത്സരം മഴ മൂലം ഉപേക്ഷിച്ചു
Saturday, September 30, 2023 7:18 PM IST
ഗോഹട്ടി: ലോകകപ്പിനു മുന്നോടിയായുള്ള ഇന്ത്യ-ഇംഗ്ലണ്ട് സന്നാഹമത്സരം മഴമൂലം ഉപേക്ഷിച്ചു. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തെങ്കിലും കനത്ത മഴ പെയ്തതോടെ ഒരു പന്ത് പോലും എറിയാനാകാതെ മത്സരം ഉപേക്ഷിക്കുകയായിരുന്നു.
ചൊവ്വാഴ്ച നെതര്‍ലന്‍ഡ്സിനെതിരേ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് ഇന്ത്യയുടെ അടുത്ത സന്നാഹമത്സരം.