മ​ല​മ്പു​ഴ ആ​ര​ക്കോ​ട് വ​ന​ത്തി​ല്‍ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍
മ​ല​മ്പു​ഴ ആ​ര​ക്കോ​ട് വ​ന​ത്തി​ല്‍ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍
Monday, November 28, 2022 11:06 AM IST
മ​ല​മ്പു​ഴ: ആ​ര​ക്കോ​ട് വ​ന​ത്തി​ല്‍ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഞാ​യ​റാ​ഴ്ച വൈ​കുന്നേരം വ​ന​ത്തി​ല്‍ വി​റ​ക് ശേ​ഖ​രി​ക്കാ​നെ​ത്തി​യ​വ​രാ​ണ് ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ലു​ള്ള മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് ഇ​വ​ര്‍ പോ​ലീ​സി​നെ​യും വ​നം വ​കു​പ്പി​നെ​യും വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹം പു​രു​ഷ​ന്‍റേ​താ​കാ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ക​മി​ഴ്ന്നു കി​ട​ക്കു​ന്ന മൃ​ത​ദേ​ഹ​ത്തി​ൽ മു​ഖം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ലാ​ണ്. മൃ​ത​ദേ​ഹ​ത്തി​ന് ഏ​ക​ദേ​ശം ഒ​രാ​ഴ്ച​യോ​ളം പ​ഴ​ക്ക​മു​ണ്ടാ​കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

പ്ര​ദേ​ശ​ത്ത് ആ​രെ​യെ​ങ്കി​ലും കാ​ണാ​താ​യി​ട്ടു​ണ്ടോ എ​ന്നാ​ണ് പോ​ലീ​സ് ആ​ദ്യം അ​ന്വേ​ഷി​ച്ച​ത്. എ​ന്നാ​ല്‍ അ​ത്ത​ര​ത്തി​ല്‍ ഒ​ന്നു​മി​ല്ലാ​ത്ത​തി​നാ​ല്‍ പു​റ​ത്തു നി​ന്നും ആ​രെ​ങ്കി​ലും കൊ​ല ചെ​യ്ത് കൊ​ണ്ടി​ട്ട​താ​കാ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<