തിരുവനന്തപുരത്ത് വെട്ടേറ്റ കൊലക്കേസ് പ്രതി മരിച്ചു
Saturday, August 10, 2024 6:32 AM IST
ശ്രീകാര്യം: തിരുവനന്തപുരം ശ്രീകാര്യത്ത് വെട്ടേറ്റ കൊലക്കേസ് പ്രതി മരിച്ചു. കുറ്റ്യാണി സ്വദേശി ജോയി ആണ് മരിച്ചത്.
കാപ്പ കേസിൽ ജയിൽവാസം കഴിഞ്ഞ് രണ്ടുദിവസം മുൻപാണ് ജോയി പുറത്തിറങ്ങിയത്. കാറിലെത്തിയ മൂന്നംഗ സംഘമാണ് ജോയിയെ വെട്ടിയത്.
വെള്ളിയാഴ്ച രാത്രി ഒന്പതിനു ശ്രീകാര്യം പൗഡികോണത്താണ് സംഭവമുണ്ടായത്. രണ്ടുകാലിലും ഗുരുതരമായി പരിക്കേറ്റ ജോയി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.