പൊള്ളലേറ്റ് ചികിത്സയിലിരുന്ന നാല് വയസുകാരി മരിച്ചു
Wednesday, September 18, 2024 9:11 AM IST
കണ്ണൂർ: തിളച്ച വെള്ളം അബദ്ധത്തിൽ കാലിൽ വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നാലു വയസുകാരി മരിച്ചു. പാനൂർ തൂവ്വക്കുന്നിലെ മത്തത്ത് തയ്യുള്ളതിൽ അബ്ദുള്ള-സുമിയത്ത് ദമ്പതികളുടെ മകൾ സൈഫ ആയിഷ (നാല്) ആണ് മരിച്ചത്.
സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
അസ്വാഭാവിക മരണത്തിന് കൊളവല്ലൂർ പോലീസ് അന്വേഷണം തുടരുകയാണ്.