ന്യൂകാസിലുമായുള്ള പോരാട്ടം സമനിലയിൽ; ലെസ്റ്ററിന് തരംതാഴ്ത്തൽ ഉറപ്പായി
Tuesday, May 23, 2023 7:54 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ന്യൂകാസിൽ-ലെസ്റ്റർ സിറ്റി പോരാട്ടം സമനിലയിൽ. സെന്റ് ജെയിംസ് പാർക്ക് സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ഇരുടീമും ഗോൾരഹിത സമനില പാലിച്ചു. ഇതോടെ ലെസ്റ്ററിന്റെ തരംതാഴ്ത്തൽ ഉറപ്പായി.
ലീഗിൽ 18-ാം സ്ഥാനത്താണ് ലെസ്റ്റർ. 31 പോയിന്റ് മാത്രമാണ് ടീമിനുള്ളത്. 18,19,20 സ്ഥാനങ്ങളിലുള്ളവരാണ് രണ്ടാം ഡിവിഷനിലേക്കു തരംതാഴ്ത്തപ്പെടുക. ലീഡ്സ് യുണൈറ്റഡ്, സതാംപ്ടൺ എന്നീ ടീമുകളാണ് ലെസ്റ്ററിനും താഴെയുള്ളത്.
പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാന ത്താണ് ന്യൂകാസിൽ യുണൈറ്റഡ്. 37 മത്സരങ്ങളിൽ 70 പോയിന്റാണ് ന്യൂകാസിനുള്ളത്.