ദോ​ഹ: ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ൽ ഇ​ന്ന് നി​ര്‍​ണാ​യ​ക മ​ത്സ​ര​ത്തി​ല്‍ ഉ​റു​ഗ്വേ ഘാ​ന​യു​മാ​യി ഏ​റ്റു​മു​ട്ടും. ഗ്രൂ​പ്പ് എ​ച്ച് ല്‍ ​നി​ന്നും പോ​ര്‍​ച്ചു​ഗ​ലി​ന് പി​ന്നാ​ലെ ആ​ര് പ്രീ ​ക്വാ​ര്‍​ട്ട​റി​ല്‍ ക​ട​ക്കു​മെ​ന്ന് ഇ​ന്ന​റി​യാം. പ്രീ ​ക്വാ​ര്‍​ട്ട​ർ ഉ​റ​പ്പി​ക്കാ​ൻ ഘാ​ന​യ്ക്ക് ഒ​രു സ​മ​നി​ല മ​തി. ഉ​റു​ഗ്വേ​യ്ക്കാ​ക​ട്ടെ മി​ക​ച്ച മാ​ര്‍​ജി​നി​ല്‍ വി​ജ​യി​ക്ക​ണം.

മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ സൗ​ത്ത് കൊ​റി​യ പോ​ര്‍​ച്ചു​ഗ​ലി​നെ നേ​രി​ടും. ര​ണ്ട് മ​ത്സ​ര​ങ്ങ​ളും ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി 8.30 നാ​ണ്.

ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ ഇ​ന്ത്യ​ന്‍ സ​മ​യം 12.30 ന് ​ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ല്‍ ബ്ര​സീ​ല്‍ കാ​മ​റൂ​ണി​നേ​യും, സ്വി​റ്റ്സ​ര്‍​ല​ന്‍​ഡ് സെ​ര്‍​ബി​യ​യേ​യും നേ​രി​ടും. ബ്ര​സീ​ലി​ന് പി​ന്നാ​ലെ പ്രീ ​ക്വാ​ര്‍​ട്ട​റി​ലെ​ത്താ​ന്‍ സ്വി​റ്റ്സ​ര്‍​ല​ന്‍​ഡി​ന് ഒ​രു സ​മ​നി​ല മാ​ത്രം മ​തി.