ദേ​ശീ​യ ടീം ​വി​ടു​മെ​ന്ന് റൊ​ണാ​ൾ​ഡോ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യോ? വി​ശ​ദീ​ക​ര​ണ​വു​മാ​യി പോ​ർ​ച്ചു​ഗ​ൽ
ദേ​ശീ​യ ടീം ​വി​ടു​മെ​ന്ന് റൊ​ണാ​ൾ​ഡോ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യോ? വി​ശ​ദീ​ക​ര​ണ​വു​മാ​യി പോ​ർ​ച്ചു​ഗ​ൽ
Thursday, December 8, 2022 10:06 PM IST
ദോ​ഹ: സൂ​പ്പ​ർ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ ദേ​ശീ​യ ടീം ​വി​ടു​മെ​ന്ന വാ​ർ​ത്ത​ക​ൾ നി​ഷേ​ധി​ച്ച് പോ​ർ​ച്ചു​ഗ​ൽ ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ൻ (എ​ഫ്പി​എ​ഫ്). സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡി​നെ​തി​രാ​യ പ്രീ ​ക്വാ​ര്‍​ട്ട​റി​ല്‍ ആ​ദ്യ ഇ​ല​വ​നി​ൽ ഉ​ൾ​പ്പെ​ടു​ത്താ​തി​രു​ന്ന​തോ​ടെ​യാ​ണ് ലോ​ക​ക​പ്പ് ഉ​പേ​ക്ഷി​ക്കു​മെ​ന്ന് റൊ​ണാ​ൾ​ഡോ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി വാ​ർ​ത്ത​ക​ൾ വ​ന്ന​ത്.

പ​രി​ശീ​ല​ക​ൻ ഫെ​ർ​ണാ​ണ്ടോ സാ​ന്‍റോ​സു​മാ​യു​ള്ള ത​ർ​ക്ക​ത്തി​നി​ടെ ലോ​ക​ക​പ്പ് ഉ​പേ​ക്ഷി​ക്കു​മെ​ന്ന് താ​രം ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് പോ​ർ​ച്ചു​ഗ​ലി​ൽ​നി​ന്നു​ള്ള സ്പോ​ർ​ട്സ് പ​ത്ര​മാ​യ റി​ക്കോ​ർ​ഡ് റി​പ്പോ​ർ​ട്ട് ചെ​യ്തു. എ​ന്നാ​ൽ എ​ഫ്പി​എ​ഫ് ഇ​ത് നി​ഷേ​ധി​ച്ചു. ദേ​ശീ​യ ടീം ​വി​ടു​മെ​ന്ന് റൊ​ണാ​ൾ​ഡോ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് എ​ഫ്പി​എ​ഫ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. സ്വി​റ്റ്‌​സ​ർ​ല​ൻ​ഡി​നെ​തി​രെ റൊ​ണാ​ൾ​ഡോ​യു​ടെ പ്ര​ക​ട​നം അ​ദ്ദേ​ഹ​ത്തി​ന്‍റെ ടീ​മി​നോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത​യു​ടെ പ്ര​ക​ട​ന​മാ​ണെ​ന്ന് എ​ഫ്‌​പി​എ​ഫ് കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​ന്നാ​ൽ സ്വി​റ്റ്‌​സ​ര്‍​ല​ൻ​ഡ് മ​ത്സ​ര​ത്തി​നു ശേ​ഷം സ​ബ്സ്റ്റി​റ്റ്യൂ​ട്ടു​ക​ൾ​ക്കാ​യി ന​ട​ത്തി​യ പ​രി​ശീ​ല​ന​ത്തി​ല്‍ റൊ​ണാ​ള്‍​ഡോ പ​ങ്കെ​ടു​ത്തി​ല്ലെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍. സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ലെ സ്റ്റാ​ര്‍​ട്ടിം​ഗ് ഇ​ല​വ​നി​ല്‍ ക​ളി​ച്ച താ​ര​ങ്ങ​ള്‍ ജിം ​സെ​ഷ​നി​ലാ​ണ് പ​ങ്കെ​ടു​ത്ത​ത്. ക്രി​സ്റ്റ്യാ​നോ സ​ബ്സ്റ്റി​റ്റ്യൂ​ട്ടു​ക​ളാ​യ താ​ര​ങ്ങ​ള്‍​ക്കൊ​പ്പം ഗ്രൗ​ണ്ടി​ല്‍ പ​രി​ശീ​ല​ന​ത്തി​നി​റ​ങ്ങാ​ത ജി​മ്മി​ല്‍ തു​ട​രു​ക​യാ​യി​രു​ന്നു​വെ​ന്നും ഡെ​യ്‌​ലി മെ​യി​ൽ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. ഇ​തി​നാ​യി താ​രം നി​ര്‍​ബ​ന്ധം പി​ടി​ച്ച​താ​യും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്.

പ്രീ ​ക്വാ​ര്‍​ട്ട​ർ മ​ത്സ​ര​ത്തി​ന്‍റെ മു​ക്കാ​ല്‍ ഭാ​ഗ​വും ക്രി​സ്റ്റ്യാ​നൊ സൈ​ഡ് ബെ​ഞ്ചി​ലാ​യി​രു​ന്നു. 73-ാം മി​നി​റ്റി​ലാ​ണ് ജാ​വോ ഫെ​ലി​ക്‌​സി​നെ പി​ന്‍​വ​ലി​ച്ച് കോ​ച്ച് ഫെ​ര്‍​ണാ​ണ്ടോ സാ​ന്‍റാ​സ് സൂ​പ്പ​ര്‍ താ​ര​ത്തെ ക​ള​ത്തി​ലി​റ​ക്കി​യ​ത്. അ​പ്പോ​ഴേ​ക്കും പോ​ര്‍​ച്ചു​ഗ​ല്‍ സു​ര​ക്ഷി​ത തീ​ര​ത്ത് എ​ത്തി​യി​രു​ന്നു. ക്രി​സ്റ്റി​യാ​നോ​യ്ക്ക് പ​ക​രം ഇ​റ​ങ്ങി​യ 21-കാ​ര​ന്‍ ഗോ​ണ്‍​സാ​ലോ റാ​മോ​സ് ഹാ​ട്രി​ക് ഗോ​ളു​മാ​യി മ​ത്സ​ര​ത്തി​ല്‍ തി​ള​ങ്ങു​ക​യും ചെ​യ്തു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<