ആലപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
Sunday, January 29, 2023 1:30 PM IST
ചന്തിരൂർ: ആലപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. ഞായറാഴ്ച രാവിലെ ചന്തിരൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം ദേശീയപാതയിലാണ് സംഭവം.
ചേർത്തല പൊന്നാംവെളി സ്വദേശി വിഷ്ണു സഞ്ചരിച്ചിരുന്ന കാറിനാണ് തീപിടിച്ചത്. വാഹനത്തിൽ നിന്നും പുക ഉയരുന്നത് കണ്ടപ്പോൾ വിഷ്ണു ഉടൻ പുറത്തേക്കിറങ്ങിയതിനാൽ അപകടം ഒഴിവായി.
അഗ്നിശമനസേനയുടെ രണ്ട് യൂണിറ്റ് സ്ഥലത്തെത്തിയാണ് തീയണച്ചത്.