സ്വർണവില വീണ്ടും സർവകാല റിക്കാർഡിൽ; പവന് 480 രൂപ കൂടി
സ്വന്തം ലേഖകൻ
Thursday, February 2, 2023 12:47 PM IST
കൊച്ചി: സ്വർണവില വീണ്ടും സർവകാല റിക്കാർഡിൽ. പവന് 480രൂപ ഉയര്‍ന്ന് 42,880 രൂപയായി. ഗ്രാമിന് 60 രൂപ വർധിച്ച് 5360 രൂപയിലുമെത്തി.
യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിച്ചതാണ് സ്വർണവില ഉയരാൻ കാരണം. അന്താരാഷ്ട്ര സ്വർണവില 1,956 ഡോളറിലെത്തുകയും ചെയ്തു.
കഴിഞ്ഞ ദിവസം ബജറ്റ് അവതരണത്തിന് ശേഷം രണ്ടുതവണ സ്വർണവില വർധിച്ചിരുന്നു.