കൊ​ച്ചി: സ​ഹോ​ദ​ര​നി​ല്‍​നി​ന്നു ഗ​ര്‍​ഭി​ണി​യാ​യ പ​തി​ന​ഞ്ചു​കാ​രി​യു​ടെ ഗ​ര്‍​ഭഛി​ദ്ര​ത്തി​ന് ഹൈ​ക്കോ​ട​തി അ​നു​മ​തി. 32 ആ​ഴ്ച​യി​ലേ​റെ പ്രാ​യ​മാ​യ ഗ​ര്‍​ഭ​വു​മാ​യി മു​ന്നോ​ട്ടു​പോ​വു​ന്ന​ത് കു​ട്ടി​ക്കു ശാ​രീ​രി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​മെ​ന്ന് മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു.

മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടി​ന്‍റെ​യും സാ​മൂ​ഹ്യ, മെ​ഡി​ക്ക​ല്‍ സ​ങ്കീ​ര്‍​ണ​ത​ക​ളും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ജ​സ്റ്റീ​സ് എ.​എ. സി​യാ​ദ് റ​ഹ്മാ​ന്‍ ഗ​ര്‍​ഭഛി​ദ്ര​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്.

സ​ഹോ​ദ​ര​നി​ല്‍ നി​ന്നാ​ണ് കു​ട്ടി ഗ​ര്‍​ഭി​ണി​യാ​യ​ത്. കു​ഞ്ഞു ജ​നി​ച്ചാ​ല്‍ അ​തു സാ​മൂ​ഹ്യ​മാ​യ സ​ങ്കീ​ര്‍​ണ​ത​ക​ള്‍​ക്കു കാ​ര​ണ​മാ​വു​മെ​ന്ന് കോ​ട​തി വി​ല​യി​രു​ത്തി. ഹ​ര്‍​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​തു പോ​ലെ ഗ​ര്‍​ഭഛി​ദ്ര​ത്തി​ന് അ​നു​മ​തി ന​ല്‍​കു​ക മാ​ത്ര​മാ​ണ് പോം​വ​ഴി​യെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

ഗ​ര്‍​ഭഛി​ദ്ര​ത്തി​നു ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ മ​ല​പ്പു​റം ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​ക്കും മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് സൂ​പ്ര​ണ്ടി​നും കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി.

ഗ​ര്‍​ഭഛി​ദ്ര​ത്തി​ന് അ​നു​മ​തി തേ​ടി കു​ട്ടി​യു​ടെ പി​താ​വാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.