ജഗന്മോഹന് റെഡ്ഡി സഞ്ചരിച്ച വിമാനം അടിയന്തരമായി നിലത്തിറക്കി
Monday, January 30, 2023 8:03 PM IST
ന്യൂഡൽഹി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഡിയുടെ വിമാനം അടിയന്തരമായി നിലത്തിറക്കി. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം.
ഡല്‍ഹിയിലേക്കു പോകുന്നതിനായി വിജയവാഡ ഗന്നാവരം വിമാനത്താവളത്തില്‍ നിന്നു വിമാനം പറന്നുയര്‍ന്ന ഉടനെയാണ് സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് അടിയന്തര ലാന്‍ഡിംഗിന് പൈലറ്റ് അനുമതി തേടുകയായിരുന്നു.
സാങ്കേതിക തകരാര്‍ പരിഹരിക്കുന്നതിനായി ജഗൻമോഹൻ റെഡ്ഡി വിമാനത്താവളത്തില്‍ കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നു യാത്ര ചൊവ്വാഴ്ചത്തേയ്ക്കു മാറ്റി.