ഗണേഷ് കുമാറിനെതിരെ രോഷാകുലനായി മുഖ്യമന്ത്രി
Monday, February 6, 2023 10:38 PM IST
തിരുവനന്തപുരം: കെ.ബി. ഗണേഷ് കുമാറിനെതിരെ എൽഡിഎഫ് പാർലമെന്ററി യോഗത്തിൽ രോഷാകുലനായി മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്ത വരുത്തുന്ന വിധത്തിലാകരുത് വിമർശനങ്ങൾ എന്നായിരുന്നു പിണറായി വിജയന്റെ കുറ്റപ്പെടുത്തൽ.
പത്തനാപുരത്തെ വികസനം സർക്കാർ ഫണ്ട് കൊണ്ടല്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു. ഗണേഷ് കുമാർ ഇന്നത്തെ എൽഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിൽ പങ്കെടുത്തിരുന്നില്ല. അതിനാൽ ഗണേഷിന്റെ അസാന്നിധ്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.
കഴിഞ്ഞ എൽഡിഎഫ് യോഗത്തിൽ സർക്കാരിനും മന്ത്രിമാർക്കുമെതിരെ ഗണേഷ് ഉന്നയിച്ച വിമർശനങ്ങളാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.