ഫോ​ൺ വാ​ങ്ങി​യ സ്ത്രീ ​മാ​റി നി​ന്നാ​ണ് സം​സാ​രി​ച്ച​ത്; ക​ട​യു​ട​മ പ​റ​യു​ന്ന​ത്
ഫോ​ൺ വാ​ങ്ങി​യ സ്ത്രീ ​മാ​റി നി​ന്നാ​ണ് സം​സാ​രി​ച്ച​ത്; ക​ട​യു​ട​മ പ​റ​യു​ന്ന​ത്
Tuesday, November 28, 2023 12:52 AM IST
കൊ​ല്ലം: ഓ​യൂ​രി​ൽ നി​ന്ന് ആ​റു വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ളെ​ന്ന് സം​ശ​യി​ക്കു​ന്ന​വ​ർ പാ​രി​പ്പ​ള്ളി​ക്ക് സ​മീ​പ​ത്തെ എ​ൽ​പി​എ​സ് ജം​ഗ്ഷ​നി​ലെ ക​ട​യി​ലെ​ത്തി​യ​ത് രാ​ത്രി ഏ​ഴ​ര​യോ​ടെ​യെ​ന്ന് ക​ട​യു​ട​മ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ.

ഇ​വ​രു​ടെ ഫോ​ണി​ൽ നി​ന്നാ​ണ് പ്ര​തി​ക​ൾ ആ​റു വ​യ​സു​കാ​രി​യു​ടെ മാ​താ​വി​നെ വി​ളി​ച്ച് മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ട​ത്. ക​ട​യി​ലെ​ത്തി​യ​വ​രെ ക​ണ്ടാ​ൽ തി​രി​ച്ച​റി​യാ​മെ​ന്നും ക​ട​യു​ട​മ​യാ​യ സ്ത്രീ ​പ​റ​ഞ്ഞു.

രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണ് ഒ​രു സ്ത്രീ​യും പു​രു​ഷ​നും ക​ട​യി​ലെ​ത്തി​യ​തെ​ന്ന് ക​ട​യു​ട​മ പ​റ​യു​ന്നു. ഫോ​ൺ എ​ടു​ത്തി​ല്ലെ​ന്നും എ​ന്തൊ​ക്കെ സാ​ധ​ന​ങ്ങ​ൾ വേ​ണ​മെ​ന്ന് ചോ​ദി​ക്ക​ട്ടെ​യെ​ന്നും പ​റ​ഞ്ഞ് സ്ത്രീ ​ക​ട​യു​ട​മ​യോ​ട് ഫോ​ൺ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഫോ​ൺ വാ​ങ്ങി​യ ശേ​ഷം അ​ൽ​പം മാ​റി നി​ന്ന് സം​സാ​രി​ച്ച​തി​നാ​ൽ സം​ഭാ​ഷ​ണം കേ​ൾ​ക്കാ​ൻ ക​ട​യു​ട​മ​യ്ക്ക് ക​ഴി​ഞ്ഞി​ല്ല. ഈ ​സ​മ​യ​ത്ത് പു​രു​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് ബി​സ്ക്ക​റ്റ്,റ​സ്ക്ക്, തേ​ങ്ങ എ​ന്നി​വ ക​ട​യു​ട​മ പൊ​തി​ഞ്ഞു കൊ​ടു​ക്കു​ന്പോ​ൾ സ്ത്രീ ​ഫോ​ൺ തി​രി​ച്ചു കൊ​ടു​ക്കു​ക​യും ചെ​യ്തു.

പു​രു​ഷ​ന്‍ മാ​സ്‌​ക് ധ​രി​ച്ചി​ട്ടി​ല്ലാ​യി​രു​ന്നു​വെ​ന്നും യു​വ​തി ഷാ​ള്‍ ഉ​പ​യോ​ഗി​ച്ച് ത​ല മ​റ​ച്ചി​രു​ന്നു​വെ​ന്നും ക​ട​യു​ട​മ പ​റ​യു​ന്നു. പു​രു​ഷ​ന് അ​ത്യാ​വ​ശ്യം പൊ​ക്ക​മു​ള്ള 50 വ​യ​സ് തോ​ന്നി​ക്കു​ന്ന ഒ​രാ​ളാ​ണ്. സ്ത്രീ​ക്ക് ഏ​ക​ദേ​ശം 35 വ​യ​സ് തോ​ന്നി​ക്കു​മെ​ന്നും ക​ട​യു​ട​മ പ​റ‍​യു​ന്നു.

ക​ട​യു​ടെ അ​ല്‍​പ്പം മു​ന്നി​ലാ​ണ് ഓ​ട്ടോ നി​ര്‍​ത്തി​യ​ത്. സ്ത്രീ​യെ​യും പു​രു​ഷ​നെ​യും മാ​ത്ര​മാ​ണ് ക​ണ്ട​തെ​ന്നും മൂ​ന്നാ​മ​നെ ക​ണ്ടി​ട്ടി​ല്ലെ​ന്നും ഇ​വ​രെ ക​ണ്ടാ​ൽ തി​രി​ച്ച​റി​യു​മെ​ന്നും ക​ട​യു​ട​മ കൂ​ട്ടി​ച്ചേ​ർ​ത്തു.

സ്ത്രീ ​ധ​രി​ച്ച​ത് വെ​ള്ള പു​ള്ളി​ക​ളു​ള്ള പ​ച്ച ചു​രി​ദാ​റാ​ണ്. പു​രു​ഷ​ന്‍ ബ്രാ​ണ്‍ ഷ​ര്‍​ട്ടും കാ​ക്കി പാ​ന്‍റു​മാ​യി​രു​ന്നു. ഡ്രൈ​വ​ര്‍ സീ​റ്റി​ലു​ണ്ടാ​യി​രു​ന്ന​യാ​ള്‍ ക​മി​ഴ്ന്നി​രി​ക്കു​ക​യാ​യി​രു​ന്നു. ഏ​ക​ദേ​ശം പ​ത്തു​മി​നി​റ്റോ​ളം ഓ​ട്ടോ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു​വെ​ന്നും പ്ര​ദേ​ശ​ത്ത് പ​രി​ച​യ​മി​ല്ലാ​ത്ത ഓ​ട്ടോ​യാ​യി​രു​ന്നു​വെ​ന്നും പ​രി​സ​ര​വാ​സി​യാ​യ സ​തീ​ശ​ൻ പ​റ​ഞ്ഞു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<